ഇത് മുഴുവൻ തെറ്റാണല്ലോ; അച്ഛനെ കഥ പറയാൻ പഠിപ്പിച്ച് ഒരു കുഞ്ഞുമിടുക്കി, ചിരി വീഡിയോ
കുട്ടികുറുമ്പുകളുടെ നിഷ്കളങ്കവും രസകരവുമായ വർത്തമാനങ്ങൾ കേട്ടിരിക്കാനും കണ്ടിരിക്കാനുമൊക്കെ ഏറെ കൗതുകമാണ്. ഇപ്പോഴിതാ അച്ഛനെ കഥ പറയാൻ പഠിപ്പിക്കുന്ന ഒരു കുഞ്ഞുമോളാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.
‘കഥകഥ കസ്തൂരി’ എന്ന കഥയാണ് കുഞ്ഞുമോൾ അച്ഛനെ പഠിപ്പിക്കുന്നത്. പലതവണ പറഞ്ഞുനൽകിയിട്ടും അച്ഛൻ കഥ തെറ്റിക്കുന്നുണ്ട്. ഓരോ ഭാഗവും തിരുത്തികൊടുക്കുന്നുണ്ടെങ്കിലും അച്ഛൻ വീണ്ടും തെറ്റിക്കുന്തോറും കുഞ്ഞുമോള്‍ക്ക് ദേഷ്യം വരുന്നതും ഒടുവിൽ ‘ഇനി ഉപ്പച്ചി പറയണ്ട ഞാൻ പറഞ്ഞോളാം’ എന്ന് പറയുന്നതുമൊക്കെ വീഡിയോയിൽ കാണുന്നുണ്ട്.
Read also: ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം
എന്തായാലും ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. രസകരമായ വീഡിയോ കാണാം.
Story Highlights: little girl cute story telling viral video