കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രങ്ങൾ ശക്തമാക്കുന്നു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രങ്ങൾ ശക്തമാക്കുന്നു. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത വട്ടകുളം, എടപ്പാൾ, മാറഞ്ചേരി, ആലംകോട് പഞ്ചായത്തുകളിൽ കനത്ത ജാഗ്രത പുലർത്താനാണ് നിർദേശം.
മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറത്ത് ഏർപ്പെടുത്തിയ പ്രധാന നിയന്ത്രങ്ങൾ എന്തെല്ലാമെന്ന് നോക്കാം:
വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. അവശ്യ സർവീസുകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ അനുവദിക്കൂ. ദേശീയ പാതയൊഴികെ മറ്റ് റോഡുകൾ അടയ്ക്കും. ദേശീയ പാതയിൽ രണ്ട് ചെക്ക്പോയിന്റുകൾ ഉണ്ടാകും. കർശന പരിശോധനയ്ക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുകയുള്ളു. രോഗ ലക്ഷണമുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യണം.
Story Highlights: Malappuram under strict restriction