ഈ റൈഡ് കൊള്ളാലോ..; മാനിന്റെ പുറത്തുകയറി കുരങ്ങന്റെ സഞ്ചാരം: അപൂര്‍വ്വമായ സൗഹൃദ വീഡിയോ

June 5, 2020

ഭൂമിയുടെ അവകാശികളാണ് പ്രകൃതിയിലുള്ള സകലതും. എന്തിനേറെ പറയുന്നു പുല്ലും പൂമ്പാറ്റയും വരെ. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂമിയിലെ അപൂര്‍വ്വ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് കൗതുക കാഴ്ചകള്‍ സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നതും.

മനുഷ്യരുടേത് പോലെതന്നെ ചില അപൂര്‍വ്വ സൗഹൃദങ്ങള്‍ മൃഗങ്ങള്‍ക്ക് ഇടയിലുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ വൈറലാണ് ഇത്തരത്തിലുള്ള ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ വീഡിയോ. ഒരു കുരങ്ങനും മാനുമാണ് വീഡിയോയിലെ താരങ്ങള്‍.

മാനിന്റെ പുറത്തുകയറി സഞ്ചരിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. കാഴ്ചശക്തിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കുരങ്ങന്മാര്‍ പൊതുവെ. അതിനാല്‍തന്നെ അപകടസൂചനകള്‍ കൃത്യമായി മാനിന് നല്‍കാന്‍ കുരങ്ങന് സാധിക്കും. എന്നാല്‍ ഈ സഹായം വെറുതെയല്ല. മാനിന്റെ പുറത്ത് കയറി നല്ലൊരു റൈഡും ഒപ്പിച്ചെടുത്തിരിക്കുകയാണ് കുരങ്ങന്‍. ഇരുവര്‍ക്കുമിടയിലെ സൗഹൃദം കാഴ്ചക്കരിലും കൗതും നിറയ്ക്കുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വീറ്റ് ചെയ്തതാണ് അപൂര്‍വ്വമായ ഈ സൗഹൃദത്തിന്റെ വീഡിയോ.

Story highlights: Monkey and deer friendship video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!