കൃത്യമായ ലോക്ക് ഡൗൺ പ്രഖ്യാപനം രാജ്യത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു- പ്രധാനമന്ത്രി
കൊവിഡ് മരണനിരക്കിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മരണനിരക്കിന്റെ കാര്യത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെങ്കിലും ലോക്ക് ഡൗൺ ഇളവുകൾ വന്നത് ജനങ്ങളിൽ അലംഭാവം സൃഷ്ടിച്ചു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു.
Read More: സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം
എല്ലാവരും സാമൂഹിക അകലം പാലിച്ച് മാസ്ക് നിർബന്ധമായും ധരിക്കണം. കൊവിഡ് മുൻകരുതലുകൾ ലംഘിക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവംബർ വരെ ഈ പദ്ധതിയിലൂടെ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും.
രക്ഷാബന്ധന്, കൃഷ്ണജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി ഒരുപാട് ആഘോഷങ്ങള്‍ വരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.
Story highlights-prime minister about lock down