അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ; ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’

അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ട്രിവാൻഡ്രം ലോഡ്ജ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് മേനോനും വി കെ പ്രകാശും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. വി കെ പ്രകാശും ഡിക്സൺ പെടുത്താസും അനൂപ് മേനോനും ചേർന്നാണ് നിർമാണം.
പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്ന ഡിക്സൺ പെടുത്താസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’.
Read More:അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ
വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’.
Story highlights-priya varrier’s next with anoop menon and v k prakash