‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ഗോപിയുടെ ഗംഭീര വരവ്
നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി ചലച്ചിത്ര ആസ്വാദകരെ അതിശയിപ്പിക്കാന്‍ വീണ്ടും എത്തുന്നു. തന്റെ 250-ാം ചിത്രത്തിലൂടെ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്നാണ് ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് ചിത്രത്തിലെത്തുക. ചിത്രത്തിന്റേതായ് പുറത്തെത്തിയ മോഷന്‍ പോസ്റ്ററും ഇത് ശരിവയ്ക്കുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം. മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംഗീത സംവിധായകന് ഹര്ഷവര്ധന് രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കക. ഹര്ഷവര്ധന് സംഗീതമൊരുക്കിയ ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ‘അര്ജുന് റെഡ്ഡി’ക്ക് പുറമെ ‘കബീര്‍ സിങ്’, ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയത് ഹര്ഷവര്ധന് ആണ്.
2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു . അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന് സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും.
Story highlights: SG250 Motion Poster