‘അച്ഛനും, മക്കളും, കൊച്ചുമക്കളും’- മൂന്നു തലമുറയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ താര കുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടർന്ന് മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങുകയാണ്. താരകുടുംബത്തിലെ മരുമക്കളായ പൂർണിമയും സുപ്രിയയും സിനിമാ രംഗത്ത് ഉണ്ട്.
വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. ഇപ്പോൾ അപൂർവ്വമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.
അന്തരിച്ച നടൻ സുകുമാരന്റെ ചിത്രത്തിന് സമീപം മക്കൾക്കൊപ്പം ഇരിക്കുന്ന ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. മൂന്നു തലമുറകൾ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
Read More: ‘അച്ഛന്റെ ദേഷ്യവും രൂപവും അതേപടി പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്’- സുപ്രിയ
സുകുമാരന്റെ ഇരുപത്തിമൂന്നാം ചരമവാർഷികത്തിൽ സുപ്രിയ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. തനിക്കും മകൾ അല്ലിക്കും അച്ഛനെ കാണാൻ സാധിച്ചില്ല എന്ന ദുഃഖമാണ് സുപ്രിയ പോസ്റ്റിൽ കുറിച്ചത്.
Story highlights- supriya menon shares family photo