ഒരു മോഡൽ പോലുമില്ലാതെ അഭൗമ സൗന്ദര്യവതിയായ നാഗവല്ലിക്ക് രൂപം നൽകിയ കലാകാരൻ- ശ്രദ്ധേയമായ കുറിപ്പ്
മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നാഗവല്ലിയും സണ്ണിയും ശ്രീദേവിയുമെല്ലാം പുതിയ തലമുറയുടെയും പ്രിയ കഥാപാത്രങ്ങളാണ്. അതുകൊണ്ടു തന്നെ ‘മണിച്ചിത്രത്താഴു’മായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും ഗവേഷണങ്ങളുമൊക്കെ നടക്കാറുണ്ട്. ‘മണിച്ചിത്രത്താഴി’ൽ ചിത്രത്തിലൂടെ മാത്രം പ്രേക്ഷകർ കണ്ട ഒരു കഥാപാത്രമാണ് നാഗവല്ലി. ആ ചിത്രം വരച്ചതിനെ കുറിച്ചുള്ള വിശദമായ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹരിശങ്കർ എന്നയാളാണ് എഴുതിയിരിക്കുന്നത്.
ഹരിശങ്കറിന്റെ കുറിപ്പ്;
നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !! കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ ‘മണിച്ചിത്രത്താഴ്’ (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആർട്ട് വർക്കിലൂടെ പ്രശസ്തനായ ആർട്ടിസ്റ്റ് ശ്രീ ആർ മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. “Live model” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആർട്ട് ഡയറക്ഷൻ നിർവഹിച്ചത്. ‘മാന്നാർ മത്തായി സ്പീകിംഗ്’, ‘ക്രോണിക് ബാച്ചിലർ’, ‘ഫ്രണ്ട്സ്’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആർട്ട് ഡയറക്ടർ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർട്ടിസ്റ്റ് കെ മാധവന്റെ അമ്മാവന്റെ മകനാണ് ആർട്ടിസ്റ്റ് ആർ മാധവൻ.
Story highlights-The artist who painted Nagavalli picture