ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെ ‘മന്ത്രിഅമ്മ’യ്ക്ക് അരികില്‍ എത്തി മകന്; ചിരി നിറച്ച് ഒരു കുഞ്ഞന്‍ എത്തിനോട്ടം: വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ഭാഷയോ ദേശമോ നോക്കാതെ രസക്കാഴ്ചകള് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും നിരവധിയാണ്. കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്ന രസകരമായ ഒരു വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ നിറയുന്നത്.
ലോകമൊന്നെകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും ക്ലാസുകള്ക്കുമൊക്കെ പ്രചാരം കൂടി. എന്തിനേറെ പറയുന്നു നല്ലൊരു വിഭാഗം തൊഴിലാളികള്‍ക്ക് പോലും വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷനാണ് വിവിധ കമ്പനികള്‍ നല്കിയിരിയ്ക്കുന്നത്. ഇപ്പോഴിതാ ഒരു വിര്‍ച്വല്‍ മീറ്റിങ്ങിനിടെ നടന്ന രസകരമായ സംഭവമാണ് ചിരി നിറയ്ക്കുന്നത്.
Read more: ജീവനായി പിടഞ്ഞ കാക്കയെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിച്ച് കരടി: വൈറല്‍ വീഡിയോ
യെമന്‍ സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുളള ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെയായിരുന്നു രസകരമായ സംഭവം. യുഎന്‍ സെക്രട്ടറി ജനറല്‍ ഇള്പ്പെടെയുണ്ടായിരുന്നു മീറ്റിങ്ങില്‍. യുഎഇ രാജ്യാന്തര സഹകരണ മന്ത്രി റീം അല്‍ ഹാഷിമി സംസാരിക്കുന്നതിനിടെ ഓടിയെത്തിയ മകനാണ് വീഡിയോയില്‍ താരമായത്. കുഞ്ഞു മകന്റെ എത്തിനോട്ടം കണ്ട് മീറ്റിങ്ങിലുണ്ടായിരുന്നവരെല്ലാം ചിരിച്ചുപോയി. മീറ്റിങ്ങിനിടെ മന്ത്രിയായ അമ്മയ്ക്ക് അരികിലെത്തി തോളോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു മകന്. എന്തായാലും വൈറലായിരിക്കുകയാണ് ഈ വിര്‍ച്വല്‍ മീറ്റിങ്.
Story highlights: Unexpected guest in international video conference
أحيانا نتوقف أمام لحظة سجلتها صورة ..صورة جميلة ولقطة معبرة وعفوية لأم هزاع (الأخت العزيزة ريم الهاشمي)
— نورة الكعبي (@NouraAlKaabi) June 2, 2020
حفظك الله وبارك لكِ في هزاع.. pic.twitter.com/1apn7TKjz6