പ്രണയാര്‍ദ്ര ഭാവങ്ങളില്‍ നിറഞ്ഞ് അദിതി റാവു; ‘സൂഫിയും സുജാതയും’ ചിത്രത്തിലെ മനോഹരഗാനം

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം പുറത്തെത്തി. അദിതി റാവുവിന്റെ പ്രണയാര്‍ദ്ര ഭാവങ്ങളാണ് ഗാനരംഗത്തെ പ്രധാന ആകര്‍ഷണം. ‘വാതിക്കല് വെള്ളരിപ്രാവ്…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. എം ജയചന്ദ്രന് മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു അര്ജുന് കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല് ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ജൂലൈ മൂന്ന് മുതലാണ് ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ്.
സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയ്ക്ക് സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സുജാത എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്, വിജയ് ബാബു, മണികണ്ഠന് പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: Vathikkalu Vellaripravu Video Song Sufiyum Sujatayum