രാജ്യത്ത് 24 മണിക്കൂറിനിടെ 48,661 പുതിയ കൊവിഡ് കേസുകള്‍; 705 മരണവും

July 26, 2020
new Covid cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്നു. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നര ലക്ഷം പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസം 705 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. 32,063 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 8.85 ലക്ഷം രോഗികള്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 4.67 ലക്ഷം പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശപത്രികളില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലാണ് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,251 പേര്‍ക്ക് മഹാരാഷ്ട്ര സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story highlights:: 48,661 new covid positive cases reported in India