അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്

ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജിലേഷ് ശ്രദ്ധേയനായത്. അടുത്തിടെ വധുവിനെ ആവശ്യമുണ്ടെന്ന കുറിപ്പ് എഴുതി വിജിലേഷ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
ഇപ്പോൾ തനിക്ക് കല്യാണമായെന്ന് വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അറിയിക്കുകയാണ് വിജിലേഷ്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’ എന്ന കുറിപ്പാണ് വിജിലേഷ് പങ്കുവെച്ചത്.
‘ജീവിതത്തിൽ ഒരു കൂട്ട വേണമെന്ന തോന്നൽ പതിവിലും ശക്തമായി തെളിഞ്ഞുനിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ശക്തമാക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ’- വധുവിനെ തേടിയുള്ള വിജിലേഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.
Read More: കൊറോണ വൈറസ് വ്യാപന സാധ്യതകളും ചില വസ്തുതകളും
പങ്കാളിയെ തേടിയുള്ള യാത്രക്ക് ഒടുവിൽ അവസാനം കുറിച്ചിരിക്കുകയാണ് വിജിലേഷ്. നിരവധി സിനിമാപ്രവർത്തകർ വിജിലേഷിന് ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു.
Story highlights-actor vijilesh to get married