‘ഇതുവരെ കിട്ടിയ ട്രോഫികളിൽ ഏറ്റവും മികച്ചത്’- മകളെ പരിചയപ്പെടുത്തി രഹാനെ; രസികൻ കമന്റുമായി ഹർഭജൻ സിംഗ്
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ക്രിക്കറ്റ് താരം അജിൻക്യ രഹാനെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച ട്രോഫികൾക്കൊപ്പം മകളെയും ഇരുത്തി രഹാനെ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്.
ഇതുവരെ കിട്ടിയ ട്രോഫികളിൽ ഏറ്റവും മികച്ചത് എന്ന ക്യാപ്ഷനോടെയാണ് രഹാനെ ഇൻസ്റ്റാഗ്രാമിൽ മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകർ ചിത്രം ഏറ്റെടുത്തതോടെ മറ്റ് ക്രിക്കറ്റ് താരങ്ങളും കമന്റുകളുമായി എത്തി.
രണ്ടാമതൊരു ട്രോഫിക്ക് കൂടി സ്ഥലം കാണുന്നുണ്ടെന്നായിരുന്നു ഹർഭജൻ സിംഗിന്റെ കമന്റ്റ്. ധാരാളം ലൈക്കുകൾ ഈ കമന്റിന് മാത്രം ലഭിച്ചു.
Read More: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
ബാല്യകാല സുഹൃത്തായ രാധികയെ 2014ലാണ് രഹാനെ വിവാഹം ചെയ്തത്. 2019ലാണ് ഇവർക്ക് ഒരു മകൾ ജനിച്ചത്. മകൾ ആര്യ ജനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ടെസ്റ്റ് ടീമിലായിരുന്നു രഹാനെ.
Story highlights-ajinkya rahane shares daughter’s photo