ഒപ്പന ചേലില് പെരുന്നാള്‍ ആശംസിച്ച് അനു സിതാര; പാട്ടില്‍ ഒപ്പം ചേര്‍ന്ന് സഹോദരിയും: വീഡിയോ
ഒപ്പനയുടെ ചേലില് ഈദ് ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയ ചലച്ചിത്രതാരം അനു സിതാര. വ്യത്യസ്തമായ ഈ ഈദ് ആശംസ സമൂഹ മാധ്യമങ്ങളിലൂടെയാണ് അനു സിതാര നേര്‍ന്നത്. താരവും സഹോദരി അനു സോനാരയും പിതാവ് അബ്ദുള്‍ സലാമിന്റെ അമ്മ റുഖിയക്ക്കുമൊപ്പമാണ് ഒപ്പന കളിക്കുന്നത്.
അനു സോനാര പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ ‘എന്തേ ഇന്നും വന്നീലാ…’ എന്ന ഗാനം അതിമനോഹരമായി അനു സോനാര ആലപിക്കുന്നു. പാട്ടിന് അനുസരിച്ച് അനു സിതാരയും ചേര്‍ന്ന് ഒപ്പനയും കളിക്കുന്നു. പാട്ടുപാടി മുന്‍പും അനു സോനാര ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം സുരേഷ് ഉണ്ണിത്താന് സംവിധാനം നിര്‍വഹിക്കുന്ന ക്ഷണം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും പ്രവേശനം കുറിക്കുകയാണ് അനു സോനാര.
2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.
Anu Sithara Wishing Eid With Oppana