കെട്ടിടത്തില് തീ പടര്ന്നപ്പോള് മൂന്നാം നിലയില് നിന്നും താഴേക്ക് ചാടി കുഞ്ഞു സഹോദരങ്ങള്: അതിസാഹസികമായ ഒരു രക്ഷപ്പെടല്
‘വലിയൊരു അപകടത്തില് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’ എന്നു ചിലര് പറയുന്നത് കേട്ടിട്ടില്ലേ… ചില റക്ഷപ്പെടലുകള് പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഒരു കെട്ടിടത്തില് തീ പടര്ന്നപ്പോള് അതിസാഹസികമായി താഴ്ക്ക് ചാടി രക്ഷപ്പെടുന്ന സഹോദരങ്ങളായ കുട്ടികളുടെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററില് ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം ഫ്രാന്സിലെ ഗ്രെനോബിള് നഗരത്തിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. കെട്ടിട സമുച്ചയത്തില് തീ പടര്ന്നപ്പോള് മുറിക്കുള്ളിലായിരുന്ന കുട്ടികള്ക്ക് ഓടി രക്ഷപ്പെടാന് സാധിച്ചില്ല. ഒടുവില് ഇവര് ജനാല വഴി പുറത്തേക്ക് ചാടുകയായിരുന്നു. അതും കെട്ടിടത്തിലെ മൂന്നാം നിലയില് നിന്നും.
Read more: സൂര്യക്കൊപ്പം അപര്ണ ബാലമുരളിയും ശ്രദ്ധേയമായി ‘സുരരൈ പോട്രു’ സോങ് ടീസര്
മൂന്നും പത്തും വയസ്സുള്ള സഹോദരങ്ങളാണ് ഈ കുട്ടികള്. മൂത്ത കുട്ടി ഇളയ സഹോദരനെ ആദ്യം താഴേയ്ക്കു ഇട്ടു. താഴെ നില്ക്കുന്ന രക്ഷാപ്രവര്ത്തകര് ചേര്ന്ന് കുട്ടിയെ സുരക്ഷിതമായി പിടിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പത്തു വയസ്സുകാരനും ചാടി. ഈ കുട്ടിയേയും രക്ഷാപ്രവര്ത്തകര് പിടിച്ചു. അതുകൊണ്ടുതന്നെ കുട്ടികള് രണ്ടു പേരും സുരക്ഷിതരാണെന്ന് രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
Story Highlights: Brothers jump 40 feet from burning building
#COVID19 #accident #grenoble ( Ce mardi il a y’a quelques heures dans l’après midi 2 enfants ont sauté par la fenêtre rattraper par les habitants ❤️🙏 pic.twitter.com/xzIYpL4b3Y
— oumse-dia (@oumsedia69) July 21, 2020