2 വയസ്സുകാരി മുതല്‍ 88-കാരി മുത്തശ്ശി വരെ: 8 രാജ്യങ്ങളില്‍ നിന്നായി മലയാളി കുടുംബത്തിന്റെ സംഗീത വിരുന്ന്
ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധേയമായ നിരവധി മ്യൂസിക് വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ഘടകങ്ങള്‍ക്കൊണ്ടും ക്രിയാത്മകമാക്കി മാറ്റിയ ഇത്തരം വീഡിയോകള്‍ക്ക് ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് പലയിടങ്ങളിലിരുന്ന് ഒരു മലയാളി കുടുംബം ഒരുക്കിയ സംഗീത വീഡിയോ.
അറുപത്തിയഞ്ച് പേര് അണിനിരന്നിട്ടുണ്ട് ഈ സംഗീത വീഡിയോയില്‍. എന്നാല്‍ ശ്രദ്ധേയമായ കാര്യം വേറൊന്നാണ്. മൂന്ന് ഭൂഖണ്ഡങ്ങളില്പ്പെടുന്ന എട്ടു രാജ്യങ്ങളിലെ ഇരുപത് നഗരങ്ങളില്‍ നിന്നുമാണ് ഈ കുടംബം പാട്ടിലൂടെ ഒരുമിച്ചത്. ഇവരില്‍ 88 കാരിയായ മുത്തശ്ശി മുതല്‍ രണ്ട് വയസ്സുള്ള കുഞ്ഞുവാവ വരേയുണ്ട് എന്നാണ് അറ്റൊരു ആകര്‍ഷണം.
നാല് തലമുറില്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഒരു പാട്ടിലൂടെ ഒരുമിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ഈ സംഗീത വിരുന്നിന് ലഭിക്കുന്നതും. അമേരിക്കയിലെ സിയാറ്റിലില്‍ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന നിഖില്‍ ഗോവിന്ദരാജാണ് ഈ സംഗീതാവിഷ്കാരത്തിന്റെ സംവിധാനം.
ഓ മൈ ഡാര്‍ലിംഗ് ക്ലെമെന്റയിന്‍ എന്നു തുടങ്ങുന്ന ഗാനമാണ് മനോഹരമായി ഈ കുടുംബം ആവിഷ്കരിച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ അമേരിക്കയല്‍ പ്രചരിച്ചിരുന്ന ഒരു നാടോടി ഗാനമായിരുന്നു ഇത്. അതേസമയം 1863-ല്‍ എച്ച്. എസ് തോംസ്ണ് പ്രസിദ്ധീകരിച്ച ഡൗണ്‍ ബൈ ദി റിവര്‍ ലവ്ഡ് എ മെയ്ഡന്‍ എന്ന ഗാനം ആസ്പദമാക്കി എഴുതിയാതാണ് ഓ മൈ ഡാര്‍ലിംഗ് ക്ലെമെന്റെയിന്‍ എന്ന ഒരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഓ മൈ ഡാര്‍ലിംഗ് ക്ലെമെന്റെയിന്‍ എന്ന സിനിമയിലെ ടൈറ്റില്‍ ഗാനമായും ഈ പാട്ട് ശ്രദ്ധ നേടിയിട്ടുണ്ട്.
Story highlights: Clementine Song by Madathil Family