സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 488 പേര്‍ക്ക്; 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 11, 2020
Covid 19 in Kerala latest updates

കേരളത്തില്‍ പുതിയതായി 488 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാം ദിനമാണ് 400-ല്‍ അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 167 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. അതേസമയം ദിനംപ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു.

രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്.സി 4 എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 143 പേരുടെ പരിശോധന ഫലം നെഗറ്റീവായി.

Story highlights: Covid19 Kerala Corona Virus Latest Updates