മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ; ദുൽഖർ സൽമാന്റെ പാചകത്തെക്കുറിച്ച് പങ്കുവെച്ച് താരങ്ങൾ

July 28, 2020

ജന്മദിന നിറവിലാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ ഏറ്റവും കൂൾ അഭിനേതാവിന് നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിനയം നിറഞ്ഞ പെരുമാറ്റംകൊണ്ട് ശ്രദ്ധേയനായ ദുൽഖറിന്റെ മറ്റൊരു വിശേഷമാണ് ഈ ജന്മദിനത്തിൽ സഹതാരങ്ങൾ പങ്കുവയ്ക്കുന്നത്.

ദുൽഖർ സൽമാൻ പാചകത്തിലും വിദഗ്ധനാണ് എന്നാണ് പൃഥ്വിരാജ്, നസ്രിയ, തുടങ്ങിയവർ പങ്കുവയ്ക്കുന്നത്. മികച്ച ബർഗർ ഷെഫിന് ആശംസകൾ എന്നാണ് ദുൽഖർ സല്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിക്കുന്നത്.

പാചകത്തിലും,രസിപ്പിക്കുന്നതിലും, കളിയാക്കുന്നതിലും, ശല്യപ്പെടുത്തുന്നതിലുമെല്ലാം മിടുക്കനാണ് ദുൽഖർ എന്നാണ് നസ്രിയയുടെ കുറിപ്പ്. ദുൽഖർ സൽമാൻ പാചകം ചെയ്യുന്ന ചിത്രവും നസ്രിയ പങ്കുവെച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബനും ദുൽഖർ സൽമാന്റെ പാചകവിശേഷമാണ് പറയാനുള്ളത്. സൂപ്പർ കൂൾ ഡ്യൂഡ് എന്നാണ് കുഞ്ചാക്കോ ബോബൻ ദുൽഖറിനെ വിശേഷിപ്പിക്കുന്നത്. ഈ മനോഹരമായ ചിത്രം പങ്കിടാതിരിക്കാനാവുന്നില്ല എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലും ദുൽഖർ പാചക തിരക്കിലാണ്.

മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ തുടങ്ങി താരങ്ങെളെല്ലാം തന്നെ ദുൽഖർ സൽമാന് ആശംസയറിയിച്ചു. ഈ പിറന്നാൾ ദിനം കൊച്ചിയിലെ പുതിയ വീട്ടിൽ കുടുംബത്തോടൊപ്പമാണ് ദുൽഖർ സൽമാൻ ചിലവഴിക്കുന്നത്.

Movie stars wish Dulquer Salman a happy birthday