തകർപ്പൻ നൃത്തവുമായി മകൾ; വീഡിയോ പങ്കുവെച്ച് ജയസൂര്യ

July 16, 2020

ജയസൂര്യക്ക് പിന്നാലെ അഭിനയത്തിലും സംവിധാനത്തിലുമൊക്കെ മികവ് തെളിയിച്ച് സിനിമാലോകത്ത് സജീവമാകുകയാണ് മകൻ അദ്വൈത്. ഇവർക്കൊപ്പം ലോക്ക് ഡൗൺ കാലത്ത് ടിക് ടോക്കിലൂടെ താരമായിരുന്നു മകൾ വേദ. ഇപ്പോൾ വേദയുടെ ഒരു തകർപ്പൻ നൃത്തം പങ്കുവയ്ക്കുകയാണ് ജയസൂര്യ.

വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. കുടുംബവിശേഷങ്ങളും കുട്ടികളുടെ കുസൃതികളുമെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുണ്ട് നടൻ ജയസൂര്യ. ഭാര്യ സരിതയുടെ ഡിസൈനർ സ്റ്റുഡിയോയുടെ മോഡൽ ഫോട്ടോഗ്രാഫിയും വേദ കൈകാര്യം ചെയ്യാറുണ്ട്.

Read More: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ആദ്യ സിനിമ; ഖാലിദ് റഹ്മാൻ ചിത്രം പൂർത്തിയായി

അതേസമയം, ആദ്യമായി മലയാളത്തിൽ ഓൺലൈൻ റിലീസിനെത്തിയ ‘സൂഫിയും സുജാതയും’ ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തിലാണ് ജയസൂര്യ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിൽ നിർണായകമായൊരു വേഷമാണ് ജയസൂര്യ കൈകാര്യം ചെയ്യുന്നത്.

Story highlights-jayasurya shares daughter veda’s dance video