കൊറോണ വ്യാപനം; കാസർഗോഡ് ജില്ലയിൽ വീണ്ടും കർശന നിയന്ത്രണം
കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അധികൃതർ. 11 പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട ഒമ്പത് കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. നിലേശ്വരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാലിക്കടവ്, ചെർക്കള, കാസർഗോഡ്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് പൂർണമായും അടച്ചിടുന്നത്.
അതേസമയം കേരളത്തിൽ കൊറോണ വൈറസ് കേസുകൾ ആദ്യം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയാണ് കാസർഗോഡ്. എന്നാൽ ജില്ലയിലെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. അതേസമയം വീണ്ടും രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
Story Highlighs: Kasargod taking strict restrictions due to Corona Virus spread