സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 10, 2020
new Covid cases reported in Kerala

സംസ്ഥാനത്ത് 416 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേരാണ് വിദേശത്തു നിന്നും എത്തിയത്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ പടര്‍ന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 129
കൊല്ലം- 28
പത്തനംതിട്ട- 32
ആലപ്പുഴ- 50
കോട്ടയം- 7
ഇടുക്കി- 12
എറണാകുളം- 20
തൃശൂര്‍- 17
പാലക്കാട്- 28
മലപ്പുറം- 41
കോഴിക്കോട്- 12
കണ്ണൂര്‍- 23
കാസര്‍കോട്-17

Story highlights: Kerala Covid19 Corona Virus Latest Updates