കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു; കെഎസ്‌ആർടിസി ദീർഘദൂര സർവീസ് നാളെ പുനഃരാരംഭിക്കില്ല

July 31, 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് നാളെ പുനഃരാരംഭിക്കില്ല. ജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ 206 ദീർഘദൂര സർവീസുകളായിരുന്നു പുനരാരംഭിക്കാനിരുന്നത്.

ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് സർവീസ് ആരംഭിക്കില്ലെന്ന് അറിയിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്. ഈ അവസ്ഥയിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും ദീർഘദൂര സർവീസുകൾ ഇപ്പോൾ പ്രായോഗികമല്ലെന്നും മന്ത്രി അറിയിച്ചു.

Story highlights-ksrtc long distance services postponed