കൃഷ്ണനെ വിളിച്ചുപാടി കുട്ടിപ്പാട്ടുകാരി; ഹൃദയംതൊട്ട് മനോഹരഗാനം

July 7, 2020
song

ചില പാട്ടുകൾ അങ്ങനെയാണ് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. വരികളിലെ മനോഹാരിതയും ആലാപനത്തിലെ ഭംഗിയുമാണ് പാട്ടുകളെ ഹൃദയത്തോട് അടുപ്പിക്കുന്നത്. ഇപ്പോഴിതാ നിഷ്കളങ്കമായ ആലാപനംകൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു കൊച്ചുപാട്ടുകാരി.

‘തുളസിക്കതിർ നുള്ളിയെടുത്ത്’ എന്ന് തുടങ്ങുന്ന ഗാനമാണ് മനോഹാരിത ഒട്ടും ചോരാതെ കുഞ്ഞുമിടുക്കി ആലപിക്കുന്നത്. വരികൾ ഒന്നും തെറ്റാതെ വളരെ മനോഹരമായാണ് ഈ കുഞ്ഞുമോൾ ആലപിക്കുന്നത്. ഇതിന് പുറമെ പാട്ടിനനുസരിച്ച് കുഞ്ഞുമോളുടെ മുഖത്ത് വിരിയുന്ന ഭാഗങ്ങളും കൈകൊണ്ടുള്ള താളം പിടിക്കലുമൊക്കെ സോഷ്യൽ മീഡിയയുടെ മനം കവരുന്നുണ്ട്.

Read also:‘എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ സമ്മാനിച്ചത്’; പ്രണയ ഓര്‍മ്മകളില്‍ നിറഞ്ഞ് ഭാവന

ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടാൽ സാക്ഷാൽ കൃഷ്ണൻ ഇറങ്ങിവരുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ കൊച്ചുമിടുക്കിയുടെ ആലാപന മാധുര്യത്തിന് നിറഞ്ഞ് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

Story Highlights: Little girl song goes viral