നിന്റെ വളർച്ചയിൽ അഭിമാനിക്കുന്ന അച്ഛൻ- പ്രണവിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ
മകൻ പ്രണവിന് ജന്മദിന ആശംസകൾ അറിയിച്ച് മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനിയും തീരെ കുഞ്ഞല്ല. നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയിൽ അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’- പിറന്നാൾ ആശംസിച്ച് മോഹൻലാൽ കുറിക്കുന്നു.
പ്രണവിനൊപ്പമുള്ള ചെറുപ്പകാല ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണ് ഇത്തവണ പ്രണവ് കുടുംബത്തിനും, സുഹൃത്തുകൾക്കും ഒപ്പം ജന്മദിനം ആഘോഷമാക്കുന്നത്. രാവിലെ തന്നെ കേക്ക് മുറിച്ച് ആഘോഷങ്ങൾ ആരംഭിച്ചു.
Read More: സമൂഹമാധ്യമങ്ങൾ തിരഞ്ഞ ഇന്ത്യയിലെ ഏക സ്വർണക്കടുവ ഇവിടെയുണ്ട്- ഒരു അപൂർവ കാഴ്ച
1990 ജൂലൈ 13നാണ് പ്രണവ് ജനിച്ചത്. 2002ൽ ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രണവ് 2018ൽ ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ‘ഹൃദയം’, ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’ എന്നിവയാണ് പ്രണവിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
Story highlights-mohanlal wishes birthday to pranav