സമൂഹമാധ്യമങ്ങൾ തിരഞ്ഞ ഇന്ത്യയിലെ ഏക സ്വർണക്കടുവ ഇവിടെയുണ്ട്- ഒരു അപൂർവ കാഴ്ച

July 13, 2020

സ്വർണക്കടുവ എന്ന സങ്കല്പം ഒരു കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പക്ഷെ അസമിലെ കാസിരംഗ ദേശീയ പാർക്കിലെത്തിയാൽ ആ സംശയം മാറും. ഇന്ത്യയിലെ ഏക സ്വർണക്കടുവ വസിക്കുന്നത് ഇവിടെയാണ്.

സ്വർണനിറത്തിൽ പ്രത്യേക ഭംഗിയിൽ വിഹരിക്കുന്ന ഇത്തരം കടുവകളെ ടാബി കടുവകളെന്നും സ്ട്രോബെറി കടുവകളെന്നുമാണ് വിളിക്കുന്നത്.

ജനിതകമായുള്ള തകരാറുകളാണ് സ്വർണക്കടുവയുടെ നിറത്തിന് പിന്നിൽ. ലോകത്തിൽ തന്നെ അപൂർവമാണ് ഇങ്ങനെയുള്ള കടുവകൾ.

Read More:സംസ്ഥാനത്ത് ഇന്ന് 30 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 222 ഹോട്ട് സ്പോട്ടുകൾ

ഐ എഫ് എസ് ഓഫിസർ പർവീൻ കസ്വാനാണ് കടുവയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മയൂരേഷ് ഹെൻട്രെയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

Story highlights-india’s golden tiger in assam