മഴക്കാലത്ത് മുഖത്തിനും മുടിക്കും വേണം, പ്രത്യേക കരുതൽ
കാലാവസ്ഥയ്ക്ക് അനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിന് വ്യത്യസ്ത മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. വേനൽ കാലത്തെ സംരക്ഷണ രീതികളല്ല, മഴക്കാലത്ത് വേണ്ടത്. മഴക്കാലമായാൽ ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയും. ഈ ഗ്രന്ഥിയാണ് ചർമത്തിൽ എണ്ണമയം നിലനിർത്തുന്നത്.
സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതോടെ ചർമത്തിന് വരൾച്ച അനുഭവപ്പെടും. ഈ സമയത്ത് വെളിച്ചെണ്ണയും എള്ളെണ്ണയും ചേർത്ത് മുഖം മസ്സാജ് ചെയ്യുന്നത് നല്ലതാണ്.
മാത്രമല്ല, കറ്റാർവാഴ കൊണ്ടുള്ള ഫേഷ്യൽ ചെയ്യുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, വരളുന്ന ചർമമുള്ളവർ കുളി കഴിഞ്ഞാലുടൻ മോയ്സ്ചറൈസർ ഉപയോഗിക്കണം.
രണ്ടുനേരം മഴക്കാലത്ത് തല നനയ്ക്കേണ്ടതില്ല. കാരണം ഉണങ്ങാനുള്ള ബുദ്ധിമുട്ട് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. താരന്റെ ശല്യം ഏറ്റവുമധികമുണ്ടാകുന്നത് മഴക്കാലത്താണ്. അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഹെയർ സ്പാ ചെയ്യുന്നത് നന്നായിരിക്കും.കാലുകളിൽ നിന്നും ഈർപ്പമകറ്റി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Story highlights-monsoon special beauty tips