5 മില്യൺ ട്വിറ്റർ ടാഗുമായി റെക്കോർഡിട്ട് രാജാവിന്റെ മകൻ; ആഘോഷമാക്കി മോഹൻലാൽ ആരാധകർ
ട്വിറ്റർ ലോകത്ത് ഏറ്റവുമധികം ചർച്ചയാകാറുള്ള ഒന്നാണ് ഹാഷ്ടാഗ് പോരാട്ടം. താരങ്ങളുടെയും സിനിമകളുടെയും പേരിലാണ് ഏറ്റവുമധികം ഹാഷ്ടാഗ് ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ ട്വിറ്ററിൽ റെക്കോർഡിട്ടിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ‘രാജാവിന്റെ മകൻ’.
’34yearsofrajavintemakan’ എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ 5 മില്യൺ ഹാഷ്ടാഗുമായി റെക്കോർഡിട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ഹാഷ്ടാഗ് മത്സരങ്ങൾ ട്വിറ്ററിൽ പതിവാണ്. മലയാളികൾ ഈ കാര്യത്തിൽ പൊതുവെ സജീവമല്ലെങ്കിലും ട്വിറ്റര്‍ പോരാട്ടങ്ങൾക്ക് കുറവില്ല.
’34yearsofrajavintemakan’ എന്ന ഹാഷ്ടാഗ് പോരാട്ടത്തിന് പിന്നിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആണ്. ട്വിറ്ററിൽ താരപ്പോരാട്ടങ്ങളിൽ ആദ്യ ഒരു മില്യണും, രണ്ടു മില്യണും മോഹൻലാൽ ഫാൻസ് തന്നെയാണ് സ്വന്തമാക്കിയത്.
Most Tweeted Tag From Mollywood @mohanlal #34YearsOfRajavinteMakan
— Ramesh Bala (@rameshlaus) July 17, 2020
5M Tweets In 24Hrs pic.twitter.com/ZytQdPFdB8
മൂന്നു മില്യൺ ട്വിറ്റർ ഹാഷ്ടാഗ് മമ്മൂട്ടി ആരാധകർ സ്വന്തമാക്കിയപ്പോൾ നാലും പിന്നാലെ 5 മില്യണും മോഹൻലാൽ ഫാൻസ് തിരികെ നേടി.
story highlights-most Tweeted Tag From Mollywood