കിണറ്റിലകപ്പെട്ട കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: ഹൃദ്യം ഈ വീഡിയോ

July 29, 2020
Mother monkey saves its baby from well

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. വര്‍ണ്ണനകള്‍ക്ക് അതീതവും. മനുഷ്യരുടെ ഇടയിലേത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമിടയിലെ അമ്മസ്നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്. മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മക്കളെ ചേര്‍ത്തുനിര്‍ത്തുന്ന അമ്മമാര്‍ നല്‍കുന്ന പ്രചോദനവും സ്നേഹവും ചെറുതല്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തിലൊരു മാതൃസ്‌നേഹത്തിന്റെ മനോഹരമായ കാഴ്ചയാണ്. കിണറ്റിലകപ്പെട്ട കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിക്കുന്ന അമ്മക്കുരങ്ങന്റെ ദൃശ്യങ്ങളാണ് ഇത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറാലയിക്കഴിഞ്ഞു ഈ സ്‌നേഹക്കാഴ്ച.

കിണറ്റിലെ വെള്ളത്തില്‍ അകപ്പെട്ട കുട്ടിക്കുരങ്ങന്‍ പുറത്തേക്ക് കയറാനാകാതെ നിലവിളിക്കുന്നുണ്ട്. എന്നാല്‍ കുണറിന്റെ വക്കത്ത് കാലുകള്‍ ഉറപ്പിച്ച് താഴ്ക്ക് ഏന്തിവലിഞ്ഞ് അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങിനെ രക്ഷപ്പെടുത്തി. ഒടുവില്‍ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അവരെ രക്ഷിക്കാന്‍ അമ്മമാര്‍ ഏതറ്റം വരേയും പോകും. അതാണ് മാതൃസ്‌നേഹം. കുഞ്ഞുങ്ങളോടുള്ള സ്‌നേഹം അമ്മമാരെ ധൈര്യവതികളാക്കുമെന്നും സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

Story highlights: Mother monkey saves its baby from well

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!