‘എന്റെ പെണ്ണുകാണൽ ഓർമ്മകൾ’- രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് മുക്ത
July 12, 2020

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു മുക്ത. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.
ഭർത്താവിന്റെയും മകൾ കിയാരയുടെയും വിശേഷങ്ങൾ മുക്ത സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 2015ൽ വിവാഹിതയായ മുക്ത, തന്റെ പെണ്ണുകാണൽ ഓർമ്മകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.
‘എന്റെ പെണ്ണുകാണൽ ഓർമ്മകൾ’ എന്ന കുറിപ്പോടെ ഭർത്താവ് റിങ്കുവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ മുക്ത പങ്കുവയ്ക്കുന്നു.
‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി.
Story highlights-muktha’s instagram post