സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി

July 11, 2020

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിളി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ബാലകൃഷ്ണൻ നായരുടെ മകനും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചെന്നാണ് വിവരം. ഇതുവരെ 3 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതോടെ 29 ആയി മരണനിരക്ക് ഉയർന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

Story highlights-one more covid 19 death in kerala