രാധിക തിലകിന് ആദരവർപ്പിച്ച് മകൾ ദേവിക; അമ്മയുടെ പാട്ടുകൾ പുനഃരാവിഷ്കരിച്ച് മകൾ

July 18, 2020

അപ്രതീക്ഷിതമായാണ് പ്രശസ്ത പിന്നണി ഗായിക രാധിക തിലക് ഓർമ്മകളിൽ മറഞ്ഞത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കാൻ സാധിക്കുന്ന ഗാനങ്ങളാണ് രാധിക തിലക് സമ്മാനിച്ചത്. ഇപ്പോൾ രാധിക തിലകിന് ആദരമർപ്പിച്ച് മകൾ ദേവികയും, ഗായിക ശ്വേത മോഹനും ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ്.

മായാമഞ്ചലിൽ, കാനന കുയിലേ, ദേവസംഗീതം നീയല്ലേ തുടങ്ങിയ ഗാനങ്ങൾക്ക് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഇവർ. ശ്വേതാ മോഹന്റെ നിർമാണത്തിൽ ദേവികയാണ് അമ്മയുടെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read More: അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെയാണ് ദേവിക റെക്കോർഡിങ്ങ് പൂർത്തിയാക്കിയത്. മികച്ച പ്രതികരണമാണ് ദേവികയുടെ ആലാപനത്തിന് ലഭിക്കുന്നത്. 5 മിനിറ്റ് 24 സെക്കൻഡ് ദൈർഘ്യമുണ്ട് വീഡിയോക്ക്. 2015ലായിരുന്നു കാൻസർ ബാധിച്ച് രാധിക തിലക് അന്തരിച്ചത്.

Story highlights-radhika thilak’s daughter devika creates tribute video