കൊവിഡ് കാലത്തെ വിനോദസഞ്ചാരം; ട്രെൻഡായി ട്രീ ടെന്റുകൾ

July 13, 2020
tour

മാസങ്ങളായി കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലമർന്നിരിക്കുകയാണ് ലോകജനത. വീട്ടിൽ തന്നെ ഇരിക്കുന്നതും കൊവിഡിനെക്കുറിച്ചുള്ള ആധികളുമൊക്കെ ആളുകളിൽ ഏറെ സംഘർഷം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയാണ് മനുഷ്യൻ.

കൊവിഡ് വിനോദസഞ്ചാര മേഖലയെ ഉൾപ്പെടെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയപ്പോൾ ഏറെ വ്യത്യസ്തമായ ഒരു ഐഡിയയുമായെത്തി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് ആർക്കിടെക്റ്റ് ട്രേ വപ്പിനാർ. ഇദ്ദേഹം ഒരുക്കിയ ട്രീ ടെന്റുകളുടെ പുതിയ വകഭേദമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read also: ചലച്ചിത്രതാരങ്ങളുടെ ഭാവത്തിലും ലുക്കിലും അതിശയിപ്പിച്ച് അഞ്ചു വയസ്സുകാരി

മരങ്ങളിൽ ഉറപ്പിച്ച രീതിയിലാണ് ഈ ട്രെന്റുകൾ കാണുന്നത്. ഒരു ബോളാകൃതിയിലുള്ള ഈ ടെൻറിലേക്ക് ഏണി വച്ചാണ് കയറുക. ടെന്റിനകത്ത് അത്യാവശ്യത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ദൂരെ യാത്രകൾ സാധ്യമല്ലാത്തതിനാൽ നിരവധി ആളുകളാണ് ഈ ട്രെന്റുകളിൽ വിനോദത്തിനായി എത്തുന്നത്. ഒരേ സമയം അധികം ആളുകൾക്ക് കയറാൻ സാധിക്കാത്തതിനാൽ സാമൂഹിക അകലം പാലിക്കാനും ഈ ടെന്റുകളിൽ സാധ്യമാകും.

Story Highlights: tree house in belgium