മാസ് ലുക്കില്‍ വിജയ് സേതുപതി; ‘തുഗ്ലക്ക് ദര്‍ബാര്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്നു താരം. ‘മക്കള്‍ സെല്വന്’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്.
വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബര്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയും പോസ്റ്ററിന് ലഭിച്ചു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍. വിജയ് സേതുപതി തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മം ഇഴചേര്‍ത്ത ഫാന്റസി ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍ എന്നാണ് സൂചന. അദിതി റാവു ഹൈദരി, മഞ്ജിമ മോഹന്‍, പാര്ത്ഥിപന് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മാണം.

Story highlights: Tughlaq Durbar Location Stills