”വില്ലനാണ് ഒരു കൊടും വില്ലന്‍”; മാസ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് വിജയ് സേതുപതി
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്വന്’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് താരം. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്.
വിജയ് സേതുപതി വില്ലന്‍ കഥാപത്രമായെത്തുന്ന ചത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിലെ നായകനാകട്ടെ ഇളയദളപതി വിജയ്-യും. മാസ്റ്ററില്‍ ഒരു കൊടും വില്ലനെയാണ് അവതരിപ്പിക്കുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു. വില്ലത്തരത്തിന്റെ ആള്‍രൂപമാണ് ആ കഥാപാത്രമെന്നും അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു. ഒരു സൂം അഭിമുഖത്തിലാണ് താരം മാസ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് വാചാലനായത്.
Read more: ‘എത്ര വളര്‍ന്നാലും കുഞ്ഞുങ്ങളുടെ മനസ്സാ’; ഓണ്‍ലൈന്‍ ക്ലാസിലെ ‘കുട്ടിയായി’ ഒരു മുത്തശ്ശിയമ്മ
ലോകേഷ് കനകരാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ‘കൈദി’ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. വിജയ്-വിജയ് സേതുപതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതുകൊണ്ടുതന്നെ പ്രഖ്യാപനം മുതല്ക്കേ ശ്രദ്ധ നേടിയിരുന്നു മാസ്റ്റര്‍.
Story highlights: Vijay Sethupathi reveals his character in Master