കടൽ യാത്രക്കാരെ അമ്പരപ്പിച്ച് കൂറ്റൻ നീലത്തിമിംഗലം; അപൂർവ ദൃശ്യങ്ങൾ
അപൂർവമായ കടൽക്കാഴ്ചകൾക്ക് നിരവധിയാണ് കാഴ്ചക്കാർ. കടൽ കാഴ്ചകൾ പോലെത്തന്നെ കടലിലെ ഓരോ ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അത്ര എളുപ്പത്തിലൊന്നും കാണാൻ സാധിക്കാത്ത ജീവിയാണ് നീലത്തിമിംഗലം. ഒരു പൂർണ വളർച്ചയെത്തിയ നീലത്തിമിംഗലത്തിന് ഏതാണ്ട് 100 അടിവരെയാണ് നീളം. 200 ടൺ വരെയാണ് ഇവയുടെ ഭാരം. എന്നാൽ വലിപ്പത്തിൽ ഭീകരനാണെങ്കിലും മിനിറ്റിൽ രണ്ട് തവണ മാത്രമാണ് ഇവയുടെ ഹൃദയമിടിക്കുന്നത്.
Read also: ഭീമൻ നക്ഷത്രം അപ്രത്യക്ഷമായത് നിമിഷങ്ങൾക്കുള്ളിൽ; അപൂർവ പ്രതിഭാസമെന്ന് ശാസ്ത്രലോകം
ഇവയ്ക്ക് കടലിനടിയിൽ ശ്വസിക്കാൻ കഴിയില്ല. അതിനാൽ ഇടയ്ക്കിടെ ഇവ കടൽ നിരപ്പിന് മുകളിലെത്തി ശ്വസിക്കുകയാണ് പതിവ്. ഇത്തരത്തിൽ കടലിന് മുകളിലെത്തിയ തിമിംഗലത്തിന്റെ അപൂർവ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്നത്.
The largest animal ever to have lived, the majestic blue whale (Balaenoptera musculus). 🐳
— Wonder of Science (@wonderofscience) June 25, 2020
via dolphindronedom/IG https://t.co/j08Ye7wYf3 pic.twitter.com/Tgy1qmbTwh
വെള്ളത്തിനടിയിൽ നിന്ന് മിനിറ്റിൽ രണ്ട് തവണ മാത്രം മിടിക്കുന്ന ഹൃദയം വെള്ളത്തിന് മുകളിൽ എത്തുമ്പോൾ മിനിറ്റിൽ ഏതാണ്ട് 37 തവണ വരെ മിടിക്കും.
Story Highlights: Viral images of blue whale