24 മണിക്കൂറിൽ 2.3 ലക്ഷം രോഗികൾ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയിലേക്ക്
July 14, 2020
ദിനംപ്രതി കൊവിഡ് വ്യാപനം ശക്തമാകുകയാണ്. ഒറ്റദിവസംകൊണ്ട് 230370 കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്. ജൂലൈ 10 ന് ശേഷം ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. ഇതോടെ ലോകത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1.3 കോടിയായി.
ഇതുവരെ 75.3 ലക്ഷം പേർ രോഗമുക്തരായി. 5.7 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. യു എസ്, ബ്രസീൽ എന്നിവടങ്ങളിലാണ് രോഗബാധ ശക്തമായി തുടരുന്നത്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും രോഗബാധ അതിവേഗമാണ്.
Story highlights-worldwide covid report