‘തൊണ്ടവേദന, പനി തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു’- കൊവിഡ് ബാധിച്ചതായി നടി നിക്കി ഗൽറാണി

August 14, 2020

നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചത്. രോഗം ബാധിച്ച സമയത്ത് ചെറിയ ലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും നിക്കി പറയുന്നു.

കഴിഞ്ഞ ആഴ്ച പരിശോധനയിൽ എനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പണി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ട വരുന്നു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു. എന്നെ ശുശ്രുഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ നൽകി പിന്തുണച്ച ആരോഗ്യ പ്രവർത്തകർക്കും നന്ദി’. നടി കുറിക്കുന്നു.

https://www.instagram.com/p/CD1DmADnNQi/?utm_source=ig_web_copy_link

ആരോഗ്യ പ്രവർത്തകരുടെ എല്ലാ നിർദേശങ്ങളും പാലിച്ചതായി നിക്കി പറയുന്നു. ആരോഗ്യം വീണ്ടെടുക്കുന്നുവെങ്കിലും മാതാപിതാക്കളെയും മറ്റ് മുതിർന്ന ആളുകളുടെയും കാര്യത്തിലാണ് ആശങ്ക എന്നും എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും നിക്കി പറയുന്നു.

Read More: അച്ഛനും അമ്മയ്ക്കും ഒപ്പം പൃഥ്വിയും ഇന്ദ്രനും; ഒരേസമയം കാലും കൈയും ഉപയോഗിച്ച് നാല് ചിത്രങ്ങൾ വരച്ച് അനസ്, അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

വീടുകളിൽ തന്നെ തുടരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സമൂഹത്തിന്റെ നന്മയ്ക്കായി അനുസരിച്ചേ മതിയാവൂ എന്ന് നടി വ്യക്തമാക്കുന്നു.ചെന്നൈയിലാണ് നിക്കി ഗൽറാണി ക്വാറന്റീൻ ദിനങ്ങൾ ചിലവഴിക്കുന്നത്.

Story highlights- Actress nikki galrani test covid 19 postive