അച്ഛനും അമ്മയ്ക്കും ഒപ്പം പൃഥ്വിയും ഇന്ദ്രനും; ഒരേസമയം കാലും കൈയും ഉപയോഗിച്ച് നാല് ചിത്രങ്ങൾ വരച്ച് അനസ്, അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

August 13, 2020
anas

പലപ്പോഴും കലാകാരന്മാരുടെ കഴിവുകളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കൈകൾ ഉപയോഗിച്ചും, കാലുകൾ ഉപയോഗിച്ചും ചിത്രം വരയ്ക്കുന്ന നിരവധി കലാകാരൻമാരെ നാം കാണാറുണ്ട്. എന്നാൽ ഒരേസമയം കൈയും കാലും ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ഒരു കലാകാരനാണ് ഇപ്പോൾ സമൂഹ്യ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൈകളും കാലുകളും ഉപയോഗിച്ച് ഇരുന്നും കിടന്നുമാണ് അനസ് എന്ന കലാകാരൻ ചിത്രങ്ങൾ വരയ്ക്കുന്നത്.

ഇപ്പോഴിതാ ചലച്ചിത്രം താരങ്ങളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേതുമടക്കമുള്ള ചിത്രങ്ങളാണ് അനസ് ഇരുന്നും കിടന്നുമായി വരച്ച് തീർത്തത്. വീടിന്റെ ചുമരിന്റെ നാല് ഭാഗങ്ങളിലായാണ് അനസ് ഈ ചിത്രങ്ങൾ വരച്ചത്. ഒരേസമയം കൈകൾ രണ്ടും ഉപയോഗിച്ച് സുകുമാരന്റെയും മല്ലികയുടെയും ചിത്രങ്ങൾ താഴെയും രണ്ടു കാലുകളും ഉപയോഗിച്ച് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ മുകളിലുമായാണ് വരച്ചത്.

Read also:ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കഴിഞ്ഞു, ഇനി സംഗീതത്തിൽ ഒരു കൈ നോക്കാം; ആര്യയുടെ പാട്ടും അനുകരിച്ച് ആവർത്തന

അനസ് ചിത്രം വരയ്ക്കുന്ന വീഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് വീഡിയോ വൈറലായത്. ഇതോടെ അനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. നേരത്തെ വിജയ് സേതുപതി ഉൾപ്പെടെ ഉള്ളവരുടെ ചിത്രങ്ങളും അനസ് ഇത്തരത്തിൽ വരച്ചിരുന്നു. ഇതിനും മികച്ച പതികരണമാണ് ലഭിക്കുന്നത്.

View this post on Instagram

❤️🙏 @_kl46_artist

A post shared by Prithviraj Sukumaran (@therealprithvi) on

Story Highlight: anas drawing prithviraj sukumaran and family