പാലാപ്പള്ളി തിരുപ്പള്ളി… ഗാനത്തിന് അതിശയിപ്പിക്കുന്ന നൃത്തച്ചുവടുമായി ഡോക്ടേഴ്‌സ്, ഹിറ്റ് വിഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി

August 15, 2022

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം ആദ്യ ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി.. എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുഴുവൻ തരംഗമായി മാറിയ ഗാനത്തിന് ചുവടുവയ്ക്കുന്ന രണ്ട് ഡോക്റുമാരുടെ വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. അതിശയിപ്പിക്കുന്ന ചുവടുകളുമായി എത്തുന്ന മെഡിക്കൽ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീദ് അലിയുമാണ് വിഡിയോയിലുള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇരുവരുടെയും നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ’-എന്ന അടിക്കുറുപ്പോടെയാണ് മന്ത്രി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

അതേസമയം ഈ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് നേരത്തെയും നിരവധിപ്പേർ എത്തിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് കടുവ നേടിയത് എന്നതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 25 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്‌തത്‌. പൃഥ്വിരാജിന്റെ തന്നെ ജനഗണമനയുടെ ഓപ്പണിങ് കളക്ഷനാണ് കടുവ മറികടന്നത്. പൃഥ്വിരാജ് ചിത്രമായ ആദം ജോണിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 

Read also:“കമൽ ഹാസൻ അങ്കിള് കാണണേ..”; കമൽ ഹാസന്റെ ‘പത്തലെ’ ഗാനം ഒറ്റയ്ക്ക് പാടി വിസ്‌മയിപ്പിച്ച് കുഞ്ഞു ഗായകൻ- വൈറൽ വിഡിയോ

സിനിമയിൽ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story highlights: Prithwiraj’s palappally thiruppally dance video of Doctors