‘തണ്ണീർമത്തൻ ദിന’ങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’യിൽ അനശ്വരയും അർജുൻ അശോകനും
ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ഗംഭീര വിജയം നേടിയ ചിത്രത്തിന് ശേഷം ഗിരീഷ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സൂപ്പർ ശരണ്യ’. ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ എത്തി. അർജുൻ അശോകനും അനശ്വര രാജനുമാണ് ചിത്രത്തിൽ നായികാനായകന്മാരാകുന്നത്.
ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്ന് രചിച്ച തണ്ണീർമത്തൻ ദിനങ്ങൾ പ്ലാൻ ജെ സ്റ്റുഡിയോയും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്.’ സൂപ്പർ ശരണ്യ’ക്ക് വേണ്ടി ഗിരീഷ് എ ഡിയും ഷെബിൻ ബേക്കർ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുകയാണ്.
കൊച്ചു സിനിമയുടെ വലിയ വിജയമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും. തണ്ണീർമത്തൻ ദിനങ്ങളിലും അനശ്വര രാജനായിരുന്നു നായിക.
Read More: കറുപ്പിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഉദാഹരണം സുജാതഎന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലൂടെയും അനശ്വര ശ്രദ്ധ നേടി. മലയാള സിനിമകളുടെ വിജയത്തോടെ തമിഴകത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അനശ്വര.
Story highlights- anaswara rajan’s next with arjun ashokan