കറുപ്പിൽ അതിസുന്ദരിയായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

August 23, 2020

മലയാളികളുടെ പ്രിയ താരമാണ് ഭാവന. മലയാള സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പതിവായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. ഭാവനയുടെ വസ്ത്രധാരണ രീതിക്കും വസ്ത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ കറുപ്പ് ലഹങ്ക അണിഞ്ഞ് നടി പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്.

ഒട്ടേറെ കമന്റുകൾ ഭാവനയുടെ പുതിയ ലഭിച്ചു കഴിഞ്ഞു. അതേസമയം , പതിവിന് വിപരീതമായി ആരാധകർക്കെല്ലാം താരം മറുപടിയും നൽകി. കന്നഡ സിനിമാ ലോകത്താണ് ഭാവന ഇപ്പോൾ സജീവമായിരിക്കുന്നത്. വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് ചേക്കേറിയ താരം കന്നടയിൽ ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിലാണ്.

2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം, ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭജറംഗിയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ഭാവനയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ്  ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരിൽ ആറാം സ്ഥാനം സ്വന്തമാക്കി ദുൽഖർ സൽമാൻ

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights- bhavana looks stunning in black outfit