‘കുമ്പളങ്ങിയിലെ ചെരാതുകള്‍’ മാസ്റ്റര്‍പീസ് ആണെന്ന് അര്‍ജിത് സിങ്

August 10, 2020
Arjit Singh praises Kumbalangi Nights song Cherathukal

രാത്രിയുടെ ഭംഗിയില്‍ ബന്ധങ്ങളുടേയും പ്രണയത്തിന്റേയും ചാരുത ചാലിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എങ്കിലും ചിത്രത്തിലെ ഷമ്മിയേയും ബേബിമോളേയും സജിയേയുമൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ചില രംഗങ്ങള്‍ പോലും ഇന്നും മനസ്സുകളില്‍ തങ്ങി നില്‍ക്കുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇതില്‍ എടുത്തു പറയേണ്ടതാണ് ചെരാതുകള്‍ എന്ന ഗാനം. ഇപ്പോഴിതാ ഈ ഗാനത്തെ പ്രശംസിച്ചിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ്. മാസ്റ്റര്‍പീസ് എന്ന് കുറിച്ചുകൊണ്ട് ചെരാതുകള്‍ ഗാനത്തിന്റെ വീഡിയോ അര്‍ജിത് സിങ് പങ്കുവെച്ചു.

Read more: അഹാന കൃഷ്ണയ്ക്കായി സ്‌നേഹത്തോടെ ഒരു ട്രോള്‍ ഗാനം; ‘ആഹാ കൊള്ളാല്ലോ’ എന്ന് താരം; വീഡിയോ

ബോളിവുഡ് ഗായകനാണെങ്കിലും ഭാഷുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകല്‍ ഭേദിച്ചതാണ് അര്‍ജിത് സിങ്ങിന്റെ പാട്ടുകള്‍. തും ഹി ഹോ, സനം റേ, മുസ്‌കരാനോ കി വജാഹ് തും ഹോ, ഹമാരി അധുരി കഹാനി.. തുടങ്ങി നിരവധി സുന്ദര ഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സുപരിചിതനാണ് അര്‍ജിത് സിങ്.

അതേസമയം 2019-ല്‍ തിയേറ്ററുകളിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം മധു സി നാരായണ്‍ ആണ് സംവിധാനം ചെയ്തത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി. അന്‍വര്‍ അലിയുടേതാണ് ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനത്തിന്റെ വരികള്‍. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നു. സിതാരയും സുഷിനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
Story highlights: Arjit Singh praises Kumbalangi Nights song Cherathukal

A masterpiece

Posted by Arijit Singh on Saturday, 8 August 2020