പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാരിയുടുക്കാം; വൈറലായി ആയുർവേദ സാരി

August 17, 2020

രോഗ പ്രതിരോധത്തിന് വളരെയധികം പ്രാധാന്യമുള്ള കാലമാണിത്. മാത്രമല്ല, വാക്‌സിൻ എല്ലാവരിലേക്കും എത്തുംവരെ പ്രതിരോധ ശേഷി വർധിപ്പിച്ചാണ് ചികിത്സ തുടരുന്നത്. കൊറോണ വൈറസിന് പുറമെ മറ്റ് പകർച്ചവ്യാധികളും പ്രതിരോധിക്കേണ്ടതുണ്ട്. ആഹാരത്തിലൂടെയും മരുന്നുകളിലൂടെയും ജീവിത ശൈലിയിലൂടെയും പ്രതിരോധ ശേഷി വർധിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്ന സമയത്താണ് ആയുർവേദ സാരിയുടെ കടന്നുവരവ്.

സാരിയുടുത്താൽ പ്രതിരോധ ശേഷി വർധിപ്പിക്കാം. മദ്ധ്യപ്രദേശിലെ ഹാൻഡ്‌ലൂം ആൻഡ് ഹാന്റിക്രാഫ്റ്റ് കോർപ്പറേഷൻ രൂപം നൽകിയ പുതിയ സാരിയുടെ പരസ്യ വാചകമാണിത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും ഈ സാരിയുടെ അസുഖങ്ങളെ അകറ്റി നിർത്താമെന്നാണ് അവരുടെ അവകാശവാദം.

ഔഷധ ഗുണമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ സത്തുപയോഗിച്ചാണ് സാരി നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഔഷധങ്ങളുടെ ഗുണങ്ങൾ സാരിയിൽ ഉള്ളതുകൊണ്ട് പ്രതിരോധ ശേഷി വർധിക്കുമെന്നും സാരിയുടുത്ത് രോഗങ്ങളെ പ്രതിരോധിക്കാമെന്നുമാണ് ഹാൻഡ്‌ലൂം ആൻഡ് ഹാന്റിക്രാഫ്റ്റ് കോർപ്പറേഷൻ അവകാശപ്പെടുന്നത്.

സാരിക്ക് പുറമെ കുർത്ത, മാസ്‌ക്, എന്നിവയും ആയുർവേദ കൂട്ടിന്റെ സത്ത് ഉപയോഗിച്ചാണ് ഇർ നിർമിക്കുന്നത്. ആയുർവസ്ത്ര എന്നാണ് ഇങ്ങനെയുള്ള വസ്ത്രങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട, കുരുമുളക്, മഞ്ഞൾ തുടങ്ങിയ വസ്തുക്കളാണ് സാരിക്കായി ഉപയോഗിക്കുന്നത്.

Read More: ഇത് മലയാളികളുടെ പുതിയ കണ്ണാംത്തുമ്പികൾ; ശ്രദ്ധനേടി കവർ സോങ്

എല്ലാ സുഗന്ധവ്യഞ്ജനങ്ങളും അരച്ച് 48 മണിക്കൂർ സൂക്ഷിച്ച ശേഷം ഇവ വെള്ളത്തിലിട്ട് തിളപ്പിക്കുന്നു. ഈ ആവി തുണിയിൽ കൊള്ളിച്ചശേഷം അതുപയോഗിച്ചാണ് വസ്ത്രങ്ങൾ ഒരുക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. എന്തായാലും ആയുർവസ്ത്രക്കായി പ്രത്യേക വിഭാഗം തന്നെ ഹാൻഡ്‌ലൂം ആൻഡ് ഹാന്റിക്രാഫ്റ്റ് കോർപ്പറേഷൻ മാറ്റിവെച്ചിട്ടുണ്ട്.