ദൈവമകളേ…., അന്ന് സ്റ്റുഡിയോ തണുപ്പില്‍ ഇരുന്ന് കേട്ട പാട്ടനുഭവം പങ്കുവെച്ച് ബിജു മേനോന്‍

August 27, 2020
Biju Menon About Sachi

“ഏകദേശം ഒരു വർഷം മുൻപാണ് നഞ്ചിയമ്മ എന്ന നന്മ, ഈ ഗാനം സച്ചിക്കു പാടി കേൾപ്പിക്കുന്നത്. സ്റ്റുഡിയോ തണുപ്പിനുള്ളിൽ ഇരുന്ന് കേട്ട ആ പാട്ട് എത്രത്തോളമാണ് അയ്യപ്പൻ നായരുടെയും കൂട്ടരുടെയും ജീവിതവുമായി ചേർന്ന് നിൽക്കുന്നത് എന്ന് സച്ചിയോളം തിരിച്ചറിഞ്ഞത് ഒരു പക്ഷേ സച്ചി മാത്രമായിരിക്കും. ആ ഒരു കൂടിക്കാഴ്ചയുടെയും സച്ചിയുടെയും ഓർമ്മകൾക്കുമുന്നിൽ ഒരുപാട് സ്നേഹത്തോടെ വീണ്ടും ” ദൈവമകളെ …” ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം മരണം കവര്‍ന്ന സച്ചിക്ക് ആ ഗാനം സമര്‍പ്പിക്കുകയും ചെയ്തു.

കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചില രംഗങ്ങള്‍ക്ക്. ഇനിയും ഒരുപാട് മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുള്ള അതുല്യ കലാകാരനെയാണെ മരണം കവര്‍ന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ദൈവമകളേ എന്ന ഗാനത്തിന്‍റെ റെക്കേര്‍ഡിങ് പൂര്‍ത്തിയാക്കിയിട്ട് ഒരുവര്‍ഷം തികയുന്ന വേളയിലാണ് ആ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ സച്ചിക്ക് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആദരവറിയിച്ചത്. നഞ്ചമ്മ പാടിയ ഈ പാട്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.

ബിജുമേനോനും പൃഥ്വിരാജുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും. ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Biju Menon About Sachi

ഏകദേശം ഒരു വർഷം മുൻപാണ് നഞ്ചിയമ്മ എന്ന നന്മ,ഈ ഗാനം സച്ചിക്കു പാടി കേൾപ്പിക്കുന്നത്. സ്റ്റുഡിയോ തണുപ്പിനുള്ളിൽ ഇരുന്ന്…

Posted by Biju Menon on Wednesday, 26 August 2020