വളർത്തുനായയെ മാസ്ക് ധരിപ്പിച്ച് യാത്രയ്ക്കൊരുങ്ങുന്ന കുട്ടി- കരുതലിന് കയ്യടിച്ച് ലോകം
മാസ്ക് ലോക ജനതയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ആഗോളമാരിയായി കൊവിഡ് ഭീതി പടർത്തിയപ്പോൾ മുതൽ മാസ്കും സാനിറ്റൈസറുമെല്ലാം ജനങ്ങൾ ഉപയോഗിച്ചുതുടങ്ങി. മാത്രമല്ല, മാസ്കുകളിൽ ഫാഷൻ വൈവിധ്യം വിരിയിച്ച് കാലത്തിനൊത്ത് സഞ്ചരിച്ചുകഴിഞ്ഞു എല്ലാവരും. മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളോടും ഈ കരുതൽ ആവശ്യമാണ്. നമ്മൾ മാസ്ക് ധരിച്ച് സുരക്ഷിതരാകുമ്പോൾ മൃഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള ഒരു കുട്ടി.
സൈക്കിൾ സവാരിക്ക് പോകുമ്പോൾ ഒപ്പം കൂട്ടുന്ന നായക്കും ആവശ്യമുള്ള കരുതൽ ഈ ബാലൻ നൽകുന്നു. സ്വയം മാസ്ക് ധരിച്ചതിനൊപ്പം നായയെയും മാസ്ക് ധരിപ്പിക്കുകയാണ് കുട്ടി. പ്രിയപ്പെട്ട വളർത്തുനായയെ കൂടി കരുതലോടെ മാസ്ക് അണിയിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ICYMI: A video of a boy in Ecuador putting a face mask on his dog and himself as they prepare for a bike ride is viral pic.twitter.com/HbZz8F1Sr6
— Reuters (@Reuters) August 2, 2020
Read More: ഇതാണ് മോഹൻലാലിൻറെ ലോക്ക് ഡൗൺ ലുക്ക്- പുതിയ രൂപത്തിൽ പ്രിയതാരം
സൈക്കിളിന്റെ മുന്നിലിരുത്തിയിരിക്കുന്ന നായ മാസ്ക് തട്ടിക്കളഞ്ഞിട്ടില്ലെന്ന് പലതവണ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കുട്ടി യാത്ര ആരംഭിക്കുന്നത്. നായയും മാസ്ക് ധരിച്ചതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല. മുതിർന്നവരും മാതൃകയാക്കേണ്ട നല്ലൊരു സന്ദേശമാണ് കുട്ടി തന്റെ പ്രവർത്തിയിലൂടെ ലോകത്തിന് നൽകുന്നത്.
മനുഷ്യനൊപ്പം തന്നെ മൃഗങ്ങളിലും കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കരുതലുകൾ ആവശ്യമാണ്. പുറത്തുപോകുന്ന വളർത്തുമൃഗങ്ങളും മനുഷ്യരെ പോലെ രോഗവാഹകരാണ്. അവയിൽ നിന്നും മനുഷ്യന് രോഗം ബാധിക്കാം. കൊവിഡ് ശക്തമായിരിക്കുന്ന ഈ സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ പരമാവധി വീടിന് പുറത്തേക്ക് വിടാതെ സൂക്ഷിക്കേണ്ടതുണ്ട്.
Story highlights-boy putting a face mask on his dog and himself