സ്‌കൂളിലെ കായികമത്സരത്തിൽ പങ്കെടുക്കാൻ വീൽചെയറിൽ ഇരിക്കുന്ന സുഹൃത്തിനെ സഹായിച്ച് ആൺകുട്ടി- ഹൃദയംതൊട്ടൊരു കാഴ്ച

May 23, 2022

ഹൃദ്യമായ കാഴ്ചകൾ ഒരാളുടെ ദിനം തന്നെ മാറ്റിമറിക്കും. കനിവിന്റെ നറുവെളിച്ചമുള്ള ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകളുടെ കൈയടി നേടുകയുമാണ്. സ്‌കൂളിലെ ഗെയിമുകളിൽ പങ്കെടുക്കാൻ വീൽചെയറിലുള്ള സുഹൃത്തിനെ സഹായിക്കുന്ന ആൺകുട്ടിയാണ് വിഡിയോയിൽ ഉള്ളത്. തന്റെ ഭിന്നശേഷിക്കാരനായ സുഹൃത്തിന് ഒരു വിനോദത്തിന്റെയും ആവേശവും സന്തോഷവും നഷ്‌ടപ്പെടുത്തരുതെന്ന് ആഗ്രഹിച്ചുകൊണ്ട് ആണ് കുട്ടി ഹൃദ്യമായ ഈ പ്രവർത്തി ചെയ്യുന്നത്. ഫ്രെഡ് ഷുൾട്‌സ് എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകൾ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

ഒരു കൂട്ടം വിദ്യാർത്ഥികൾ കൂട്ടമായി ഒരു കായിക പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് വിഡിയോയിൽ കാണാം. ഫിനിഷിംഗ് പോയിന്റിലെത്താൻ ഓടുന്ന മറ്റ് കുട്ടികളുമായി മത്സരിച്ച് വീൽചെയർ തള്ളിക്കൊണ്ട് ഈ കുട്ടി സുഹൃത്തിനെ ഒപ്പം കൂട്ടി. കുട്ടി വളരെ സജീവമായി തന്നെ മത്സരത്തിൽ പങ്കെടുത്തു. മറ്റ് വിദ്യാർത്ഥികളോട് തുല്യനാണെന്ന് ഇതിലൂടെ കാണിച്ചുതന്നു.

ഹൃദയസ്പർശിയായഈ കാഴ്ച എല്ലാവരും ഏറ്റെടുത്തു. കുട്ടിക്ക് ആളുകളിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു. ‘എന്റെ മകൻ വീൽചെയർ ഉപയോഗിക്കുന്നു. മറ്റ് കുട്ടികൾ അവനുവേണ്ടി ഇത്തരമൊരു കാര്യം ചെയ്തതിന്റെ മറ്റൊരു ഉദാഹരണം. കുട്ടികൾ വളരെ ശുദ്ധരും അത്ഭുതവുമാണ് ‘- ആളുകൾ കുറിക്കുന്നു.

Read Also: വിമാനത്താവളത്തിൽ അപ്രതീക്ഷിത നൃത്തവുമായി എയർഹോസ്റ്റസുമാർ; ഒപ്പം ചേർന്ന് നടിയും- വിഡിയോ

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. അപ്പോഴാണ് ഇത്തരത്തിലൊരു കാഴ്ച കൗതുകമായി മാറുന്നത്.

Story highlights- Boy helps his friend in a wheelchair