പൂച്ചയെ വട്ടംകറക്കി എലി; വിട്ടു കൊടുക്കാതെ പൂച്ചയും; ‘ടോം ആന്‍ഡ് ജെറി’ യെ വെല്ലും ഈ രസകിന്‍ പ്രകടനമെന്ന് സോഷ്യല്‍മീഡിയ

August 14, 2020
Cat and large mouse chasing each other viral video

രസകരവും കൗതുകം നിറഞ്ഞതുമായ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യര്‍ മാത്രമല്ല രസികന്‍ കാഴ്ചകളിലൂടെ മൃഗങ്ങളും പക്ഷികളുമൊക്കെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്ന ഒരു മൃഗക്കാഴ്ചയാണ്.

വിശ്വ പ്രസിദ്ധമായ കാര്‍ട്ടൂണ്‍ ‘ടോം ആന്‍ഡ് ജെറി’യെ അനുസ്മരിപ്പിക്കുന്നതാണ് ഈ വീഡിയോ. അതായത് ഒരു പൂച്ചയും എലിയും തമ്മിലുള്ള പോരാട്ടം. പൂച്ചയെ വട്ടംകറക്കുന്ന എലിയും വിട്ടുകൊടുക്കാന്‍ തയാറാവാത്ത പൂച്ചയും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

Read more: 93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; ‘ഈ മുത്തശ്ശി ആളു കൊള്ളാലോ’ എന്ന് സോഷ്യല്‍ മീഡിയ

സാധാരണ ഒരു പൂച്ചയെ കണ്ടാല്‍ ആ പരിസരത്തുപോലും എലികള്‍ വരില്ല എന്നാണ് പറയാറുള്ളത് എങ്കിലും ഇവിടെ സംഗതി നേരെ മറിച്ചാണ്. എലിയെ പേടിച്ച് പൂച്ച ഇടയ്ക്ക് ഓടി മാറുന്നതും വീഡിയോയില്‍ കാണാം. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടര്‍ന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ടോം ആന്‍ഡ് ജെറി എന്ന കാര്‍ട്ടൂണിന്റെ പ്രമേയം. അതുപോലെതന്നെ രസകരമാണ് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ഈ പൂച്ചയുടേയും എലിയുടേയും പോരാട്ടവും.

Story highlights:Cat and large mouse chasing each other viral video