ചിറക്കൽ കാളിദാസനൊപ്പം പ്രൗഢിയോടെ ദൃശ്യ; ധൈര്യം സമ്മതിക്കണമെന്ന് ആരാധകർ

August 28, 2020

ചുരുക്കം ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ദൃശ്യ രഘുനാഥ്. പഠനത്തിരക്കിൽ സിനിമയിൽ നിന്നും വിട്ടുനിന്നെകിലും ഫോട്ടോഷൂട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യ സജീവമാണ്. ഓണത്തിന് ഒരു വ്യത്യസ്ത ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ദൃശ്യ. ചിറക്കൽ കാളിദാസൻ എന്ന ആനയുടെ ഒപ്പമാണ് ദൃശ്യയുടെ ഫോട്ടോഷൂട്ട്.

https://www.instagram.com/p/CEWa1XSpLOC/?utm_source=ig_web_copy_link

ആനപ്പുറത്തിരുന്ന് മാത്രമല്ല ദൃശ്യയുടെ ഫോട്ടോഷൂട്ട്. ചിറക്കൽ കാളിദാസന്റെ കൊമ്പിൽ ഇരുന്നുള്ള ചിത്രങ്ങളും ദൃശ്യ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്ക് ദൃശ്യയുടെ ധൈര്യത്തെ അഭിനന്ദിച്ചുള്ള കമന്റുകളാണ് ലഭിക്കുന്നത്. ചിറയ്ക്കൽ കാളിദാസനൊപ്പം ഷൂട്ട് ചെയ്യാനായതില്‍ വലിയ സന്തോഷം. അവന്റെ വലിയൊരു ആരാധികയാണ് ഞാൻ. അവനെ അറിയില്ലാത്തവർ ഉണ്ടാകാം. ഇവനാണ് ബാഹുബലി 2വിൽ അഭിനയിച്ച ആ ആന. ഈ ആഗ്രഹം സഫലമാകാന്‍ കാരണമായ അമ്മയ്ക്കും പ്രീതി മേമയ്ക്കും ദീപ മിസിനും നന്ദി. റെയിൻബോ മീഡിയ കാലിക്കറ്റ് ആണ് ചിത്രങ്ങൾക്കു പിന്നിൽ’ ഫോട്ടോഷൂട്ട് പങ്കുവെച്ച് ദൃശ്യ കുറിക്കുന്നു.

Read More: സബ്സ്ക്രൈബിൽ പെട്ടുപോയ കൊച്ചുമിടുക്കൻ; ചിരി വീഡിയോ

ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടി ദൃശ്യ രഘുനാഥ് തൻ്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. റോഷൻ നായകനായ ‘മാച്ച് ബോക്സ്’ എന്ന ചിത്രത്തിലൂടെയാണ് ദൃശ്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. പുതിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.

Story highlights- drishya rakhunath’s photoshoot with elephant