കുടുംബത്തിലെ 19 പേരും കൊവിഡ് മുക്തരായി; ഐസൊലേഷൻ വാർഡിൽ ആനന്ദ നൃത്തം- വീഡിയോ

August 19, 2020

സുശാന്ത് സിംഗ് രാജ്‌പുത് നായകനായ ചിഛോരയിലെ ഗാനത്തിന് കൂട്ടമായി നൃത്തം ചെയ്യുന്നവരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആശുപത്രിയിൽ മാസ്‌ക് അണിഞ്ഞ് നൃത്തം ചെയ്യുന്നത് കൊവിഡിൽ നിന്നും മുക്തരായ ഒരു കുടുംബമാണ്. 19 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞത്.

ആഗസ്റ്റ് എട്ടിന് മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച് 19 പേരെയും പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും ഒരേ ഐസൊലേഷൻ വാർഡിലുമാണ് കഴിഞ്ഞത്. ആഗസ്റ്റ് 15ന് എല്ലാവർക്കും ഒരുപോലെ രോഗവും ഭേദമായതോടെ അത്രയും ദിവസം അനുഭവിച്ച ഭയവും ആശങ്കയുമെല്ലാം സന്തോഷമായി മാറുകയായിരുന്നു.

https://twitter.com/i/status/1295622996694986752

എല്ലാവരെയും ഒരേ ഐസൊലേഷൻ വാർഡിലാണ് ചികില്സിച്ചതെന്നും രോഗം ഭേദമായെന്ന് അറിഞ്ഞതോടെ ചിഛോരയിലെ ‘ചിന്ത കർക്കേ ക്യാ പയേഗാ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയായുമായിരുന്നു എന്നും ആശുപത്രിയിലെ സിവിൽ സർജൻ യശ്വന്ത് വെർമ അറിയിക്കുകയായിരുന്നു.

Read More: പ്രഭാസ് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവേദ തോമസും

കുടുംബത്തിലെ എട്ടു കുട്ടികൾ ചേർന്നാണ് നൃത്തം ചെയ്തത്. ‘ ആദ്യം ഞങ്ങൾ ഭയന്നു. പക്ഷെ ഞങ്ങൾക്ക് ശരിയായ ചികിത്സ ലഭിച്ചതോടെ രോഗം ഭേദമായി. ഈ സന്തോഷത്തെ ഞങ്ങൾ നൃത്തം ചെയ്ത് സ്വീകരിച്ചതാണ് ആ വീഡിയോ. ഭയക്കരുത്, പകരം മഹാമാരിക്കെതിരെ പോരാടു എന്ന് എല്ലാവരോടും പറയാനാണ് ആഗ്രഹം’. രോഗമുക്തർ പറയുന്നു.

Story highlights- Family Dances after recovering from covid