ഒരു മിനിറ്റില്‍ തലതിരിച്ച് പറഞ്ഞത് 56 വാക്കുകള്‍; അതിശയിപ്പിച്ച് പാം, പിറന്നത് പുതുചരിത്രം
വാക്കുകളുടെ സ്പെല്ലിംഗ് തലതിരിച്ച് പറഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാം ഉന്നന്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം പലര്‍ക്കും. കാരണം വാക്കുകളുടെ സ്പെല്ലിംഗ് തലതിരിച്ച് പറഞ്ഞാല്‍ വഴക്കും എന്തിനേറെ തല്ലും കിട്ടുന്ന കാലത്തിലൂടെ നമ്മളില്‍ ചിലരെങ്കിലും കടന്നു പോയിട്ടുണ്ടാകും. എന്നാല്‍ വാക്കുകള്‍ തലതിരിച്ച് പറഞ്ഞ് പാം ഉന്നന്‍ ചരിത്രം കുറിച്ചു.
ഒരു മിനിറ്റില്‍ 56 ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ സ്പെല്ലിങ് ആണ് തലതിരിച്ച് പാം പറഞ്ഞത്. അമേരിക്കയിലെ മിന്നസോറ്റ സ്വദേശിയാണ് പാം. സ്വന്തം പട്ടണമായ ഹോസ്റ്റിങ്സിന്റെ പേര് ഗിന്നസ് പട്ടികയില്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് പാം ഇത്തരത്തില്‍ സ്പെല്ലിങുകള്‍ തലതിരിച്ച് പറഞ്ഞത്.
Read more: അതിജീവനത്തിന്റെ പ്രതീക്ഷ പകര്‍ന്ന് വിനീത് ശ്രീനിവാസനും സണ്ണി വെയ്നും; ശ്രദ്ധനേടി ‘റിട്ടേണ്‍’
ഒരു പുതിയ വാക്ക് പഠിക്കുമ്പോള്‍ പാം അതിന്റെ സപെല്ലിംഗ് തിരിച്ചു പറഞ്ഞും പഠിച്ചു. എന്നാല്‍ മറ്റാരും ഇങ്ങനെ ചെയ്യുന്നതായി കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ വാക്കുകള്‍ തലതിരിച്ച് പറയാന്‍ തനിക്ക് മികവുണ്ടെന്നും പാം ആരോടും പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് ഇതില്‍ റെക്കോര്‍ഡ് ഉണ്ടെന്ന് മനസ്സിലാക്കിയത്. മറ്റു പലരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പാം കൂടുതല്‍ ശ്രദ്ധ ചെലുത്തി വാക്കുകള്‍ തിരിച്ചു പറയുന്നതില്‍.
ഒരു മിനിറ്റു കൊണ്ട് 56 ഇംഗ്ലീഷ് വാക്കുകളുടെ അക്ഷരങ്ങള്‍ പാം തലതിരിച്ച് പറയുന്നതിന്റെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ട്സ് പങ്കുവെച്ചിട്ടുണ്ട്. ഒരു മിനിറ്റു കൊണ്ട് 17 വാക്കുകളുടെ സ്പെല്ലിംഗ് തലതിരിച്ചു പറഞ്ഞതായിരുന്നു നേരത്തെ ഉണ്ടായിരുന്ന റെക്കോര്‍ഡ്. എന്നാല്‍ ഈ ചരിത്രം പാം ഉന്നന്‍ തിരുത്തിക്കുറിച്ചു.
Story highlights: Fastest Backwards Spelling Guinness World Records